ക്വാറിയില്‍ കാല്‍തെറ്റി വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Written by Web Desk1

Updated on:

പാലക്കാട് (Palakkad) :ക്വാറിയില്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണ് ബന്ധുക്കളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് (Meghaj and Abhay, natives of Chenchuruli) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഇരുവരും ഇന്നലെ രാത്രി സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാല്‍ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നു.

കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ആദ്യം മേഘജിന്റെയും, പിന്നീട് അര്‍ധരാത്രിയോടെ അഭയ്യുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലാപ്പറ്റ എം.എന്‍.കെ.എം സ്‌കൂള്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ് മേഘജ്. നെഹ്റു കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്. ക്വറിയില്‍ ഏകദേശം 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Related News

Related News

Leave a Comment