വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Written by Taniniram

Published on:

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെ തന്ത്രപരമായി വിളിച്ചു കൊണ്ടുപോയി കഠിനംകുളത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ രണ്ടു പേര്‍ പിടിയില്‍. കഴക്കൂട്ടം മേനംകുളം സ്വദേശി അനീഷ് (25), മേനംകുളം സ്വദേശി സന്ദീപ് (26) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രധാന പ്രതിയായ അനീഷ് കഴിഞ്ഞ ആഗസ്റ്റില്‍ ദേശീയ പാതയിലെ സര്‍വ്വീസ് റോഡില്‍ നാഗാലാന്റ് സ്വദേശിനിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഒരു സല്‍കാരത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് കഴക്കൂട്ടം സ്വദേശിയായ യുവാവ് ആണ് അഴൂര്‍ സ്വദേശിയായ അഭിഭാഷകന്‍ വിനോദിനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് ബൈക്കില്‍ കയറ്റി പുത്തന്‍തോപ്പിലെ ആളൊഴിഞ്ഞ തെങ്ങിന്‍ പുരയിടത്തില്‍ കൊണ്ടുപോവുകയായിരുന്നു. പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു. നിലവിളി കേട്ട് സമീപവാസികളായ ആരോ സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. മര്‍ദ്ദനമേറ്റ് അഡ്വ.വിനോദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

See also  കല്യാണവീട്ടിലും പിണക്കം, സരിന്റെ ഹസ്തദാനം നിരസിച്ച് ഷാഫിയും രാഹുലും

Related News

Related News

Leave a Comment