ആളൊഴിഞ്ഞ വീട്ടില്‍ കാണാതായ യുവതിയുടെ മൃതദേഹം. സുഹൃത്തായ യുവാവ് മറ്റൊരിടത്ത് മരിച്ച നിലയില്‍…അടിമുടി ദുരൂഹത

Written by Taniniram

Published on:

പയ്യന്നൂര്‍ : പയ്യന്നൂരില്‍ നിന്നും കാണാതായ യുവതിയെ അന്നൂരിലെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനില (36) ആണ് മരിച്ചത്. അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡൈനിംഗ് ടേബിളിനു സമീപം നിലത്തായിരുന്നു മൃതദേഹം കാണപ്പെട്ടത്. അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും വെക്കേഷനായതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ വിനോദ യാത്രയിലായിരുന്നു . തിരികെ വീട്ടിലെത്തിയപ്പോഴാണു യുവതിയുടെ മൃതദേഹം കണ്ടത്്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിനോദയാത്ര പോകുന്നതിനാല്‍ വീട് നോക്കാന്‍ സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെ ബെറ്റി ഏല്‍പ്പിച്ചിരുന്നു.

പിന്നീട് വീടിന് കുറച്ചകലെയായി ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനിലയെ കൊലപ്പെടുത്തിയശേഷം ഷിജു തൂങ്ങിമരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. അനിലയുടെ സുഹൃത്താണ് ഷിജു.എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിക്കും.

See also  പരിശീലനത്തിനിടെ വനിതാ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു…

Related News

Related News

Leave a Comment