തിരുവനന്തപുരം : കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി 29 ന് സത്യപ്രതിഞ്ജ ചെയ്യും. കേരളാ കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) പാർട്ടികളെ പ്രതിനിധീകരിക്കുന്നവരാണിവർ. ഇരു പാർട്ടികൾക്കുമുള്ള പുതുവൽത്സര സമ്മാനമാണിത്. ഈ മാസം 24 ന് ഇടതു മുന്നണി യോഗം ചേർന്ന് സത്യപ്രതിഞ്ജാ തീയതിക്ക് അനുമതി നൽകും. മുൻധാരണ പ്രകാരമാണ് മന്ത്രി സ്ഥാനം ഇവർക്ക് ലഭിക്കുന്നത്. ഇതോടെ
സ്ഥാനത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. നവ കേരളസദസ്സിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും ആയിരിക്കും ലഭിക്കുക. ഗണേഷ് കുമാർ മുമ്പ് ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പും ഭരിച്ചിട്ടുമുണ്ട്. ഗതാഗത മന്ത്രിയെന്ന നിലയിൽ കൈയ്യടി നേടിയിട്ടുള്ള ഗണേശന് ഇത് രണ്ടാം ഊഴമാണ്.
നവകേരള സദസ് കഴിഞ്ഞയുടൻ ഇവർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യുന്നവെന്ന പ്രത്യേകതയുമുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 28 ന് തിരുവനന്തപുരത്ത് എത്തും.
ഇടതുമുന്നണി യോഗം കഴിഞ്ഞാലുടൻ പിന്നാലെ ഗതാഗതമന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും.