Friday, April 4, 2025

റഷ്യൻ വനിതയ്ക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വർക്കല സന്ദർശിക്കാൻ എത്തിയ റഷ്യൻ വനിത (Russian woman who came to visit Varkala) യ്ക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21) (Mohammad Nafar (21) in a new house on the east side of Kollam Chadayamangalam), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) (Ajmal (20) at Velinallur RoadVila) എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് ആക്രമണത്തിന് ഇരയായത്.

ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർച്ചയായി ഹോൺ മുഴക്കിയതോടെയാണ് ഇവർ വാഹനം നിർത്തിയത്. അപ്പോഴാണ് യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്. ബൈക്ക്‌ നമ്പർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൊല്ലത്ത് നിന്നും പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.

See also  മന്ത്രവാദി ചമഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ വ്യാജ മന്ത്രവാദി അറസ്റ്റിൽ ദിവ്യദൃഷ്ടി'യിൽ കണ്ടെത്തുന്നത് വീട്ടുപറമ്പിൽ കുഴിച്ചിട്ട ഏലസുകളും, നാഗരൂപങ്ങളും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article