തുഷാർ വെള്ളാപ്പള്ളി പ്രധാന മന്ത്രിയെ സന്ദർശിച്ചു

Written by Web Desk1

Published on:

ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചയായി

ന്യൂഡൽഹി∙ ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. അരമണിക്കൂറോളം സന്ദർശനം നീണ്ടു. കേരള രാഷ്ട്രീയം, ലോക്സഭാ തിരഞ്ഞെടുപ്പ്, രാമക്ഷേത്ര ഉദ്ഘാടനം അടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.


കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കുവാൻ കൂടുതൽ കാര്യപ്രാർത്തിയോടുള്ള പ്രവർത്തനങ്ങൾ എൻഡിഎയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നും അതിന് ഉതകുന്ന പരിപാടികളും പദ്ധതികളും രൂപീകരിച്ചതായും തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ അറിയിച്ചു. വരും ദിവസങ്ങളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അമിത് ഷാ എന്നിവരുമായും തുഷാർ പ്രത്യേകം ചർച്ച നടത്തും.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തുഷാർ പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്. തുഷാറിന്റെ ഭാര്യ ആശ തുഷാർ, അനിരുദ്ധ് കാർത്തികേയൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Related News

Related News

Leave a Comment