കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഓടുന്ന ട്രെയിനില്‍ നിന്നു തളളിയിട്ടപ്പോഴുണ്ടായ വീഴ്ചയില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കും കാലുകള്‍ അറ്റുപോയതും മരണകാരണമായി എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെട്ടെന്നുളള വീഴ്ചയില്‍ പാളത്തിലെ പില്ലറിലോ കല്ലിലോ തലയിടിച്ച് ആഴത്തില്‍ പരുക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിന്‍ കയറിയാണു രണ്ടുകാലുകളും അറ്റുപോയതെന്നാണു കരുതുന്നത്. മൃതദേഹം വൈകിട്ട് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടുപോയി. ബന്ധുക്കളും റെയില്‍വേ ഉദ്യോഗസ്ഥരും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെത്തിയിരുന്നു. രാവിലെ പതിനൊന്നുമണിയോടെ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രണ്ടുമണിയോടെ അവസാനിച്ചു. കൊലപാതകമായതിനാല്‍ വിശദമായ പോസ്റ്റ്മോര്‍ട്ടമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി.
കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; കാലുകള്‍ അറ്റ് പോയി

- Advertisement -