തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി യാത്രക്കാർക്ക് സന്തോഷ വാർത്ത. ഈ മാസം 29 മുതൽ പുതിയ എൽഎച്ച്ബി കോച്ചുകൾ

Written by Taniniram

Published on:

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്കു പുതിയ കോച്ചുകള്‍ വരുന്നു.
ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണിവ. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ 29 മുതലും കണ്ണൂരില്‍നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകും.

എന്നാല്‍ കണ്ണൂര്‍ ജനശതാബ്ദി പ്രതിദിന സര്‍വീസാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും റെയില്‍വേയുടെ പരിഗണനയിലുണ്ട്. മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

See also  കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

Related News

Related News

Leave a Comment