Sunday, April 20, 2025

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തുറക്കാൻ കലക്ടറുടെ ഉത്തരവ്, തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് മകന്റെ ഭീഷണി

Must read

- Advertisement -

തിരുവനന്തപുരം: ബാലരാമപുരം അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ സംഭവത്തിന്റെ ദുരൂഹത നീക്കേണ്ടതുണ്ട്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് സബ് കലക്ടറുടെ സാന്നിധ്യത്തിലാകും കല്ലറ തുറന്ന് പരിശോധിക്കുക. ഇതിന് മുന്നോടിയായി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കല്ലറ തുറക്കുന്നതിനായി നേരത്തെ ജില്ലാ കലക്ടര്‍ക്ക് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഗോപന്‍ സ്വാമി ‘സമാധി’യായെന്നും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം കല്ലറയൊരുക്കി കുടിയിരുത്തിയെന്നുമാണ് മക്കള്‍ അവകാശപ്പെടുന്നത്. മക്കള്‍ക്കും ബന്ധുക്കള്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസിന് കേസെടുക്കാനോ കല്ലറ പൊളിക്കാനോ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗോപന്‍സ്വാമിയെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പൊലീസ് ഞായറാഴ്ച ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മക്കളും കുടുംബവും പറയുന്നതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ചത്. ഇതോടെ നാട്ടുകാര്‍ ആരോപിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടാകുമെന്ന സംശയമാണ് നാട്ടുകാര്‍ ആദ്യം ഉന്നയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന ഗോപന്‍ സ്വാമി സ്വാഭാവികമായി മരണപ്പെട്ടിരിക്കാമെന്നും ക്ഷേത്രത്തിന് പ്രശസ്തി ലഭിക്കാനായി സമാധിക്കഥയുണ്ടാക്കിയതായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാലേ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ. ഗോപന്‍സ്വാമി സമാധിയായെന്നറിയിച്ച് വെള്ളി പകല്‍ മക്കള്‍ പ്രദേശത്ത് പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ആറാലുംമൂട് ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപന്‍സ്വാമി കുടുംബക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു.

See also  വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം വരുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article