തൃപ്പൂണിത്തുറ സ്ഫോടനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Written by Web Desk1

Published on:

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടന (Tripunithura blast) ത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission). ജില്ലാ കലക്ടറും (District Collector) എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും (Ernakulam City Police Commission) അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് (Report) സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിൽ ക്ഷേത്ര ഭരണ സമിതി (Temple Management Committee), ഉത്സവ കമ്മിറ്റി (Festival Committee), കരാറുകാർ (Contractors) എന്നിവരെ പ്രതിചേർത്ത് തൃപ്പൂണിത്തുറ പൊലീസ് (Tripunithura Police) കേസെടുത്തു. എക്സ്പ്ലോസീവ്സ് ആക്ട് (Explosives Act)

ചുമത്തിയാണ് കേസ്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലാണ് ഉഗ്രസ്ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍‍ ചികിത്സയിലുളള മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ മേൽക്കൂരകളും ജനൽച്ചില്ലുകളും ഉള്‍പ്പെടെ തകര്‍ന്നു. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

See also  ആശ്വാസ് വാടക വീട് പദ്ധതി ഉദ്ഘാടനം ആറിന്

Related News

Related News

Leave a Comment