പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം

Written by Web Desk1

Published on:

കൊച്ചി∙ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊച്ചി നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിൽ ഇന്നു പുലർച്ചെ 5 മുതൽ 6 വരെ വാഹനഗതാഗതം അനുവദിച്ചില്ല. ‌പുലർച്ചെ അഞ്ചരയോടെയാണു പ്രധാനമന്ത്രി ഗുരുവായൂരിലേക്കു പോകാനായി എറണാകുളം ഗവ.ഗെസ്റ്റ് ഹൗസിൽ നിന്ന് ദക്ഷിണ നാവിക കമാൻഡിന് സമീപം വാത്തുരുത്തി ഐഎൻഎസ് ഗരുഡയിലേക്കു തിരിച്ചത്. ഈ സമയത്ത് വാഹനഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇനി ഉച്ചയ്ക്കു 12 മുതൽ 3 വരെയും വാഹനഗതാഗതം അനുവദിക്കില്ല. 12ന് ഷിപ്‌യാഡിലെ പരിപാടികൾക്കായി എത്തുമ്പോഴും ഇതിനു ശേഷം മറൈൻഡ്രൈവിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന 1 മുതൽ 3 വരെയുള്ള സമയത്തും ഹൈക്കോടതി ജംക്‌ഷൻ, എംജി റോഡിൽ ജോസ് ജംക്‌‌ഷൻ, പള്ളിമുക്ക്, മെഡിക്കൽ ട്രസ്റ്റ്, തേവര എന്നിവിടങ്ങളിൽ വാഹന ഗതാഗതം അനുവദിക്കില്ല.

ഈ സമയത്തു വൈപ്പിനിൽ നിന്നു പശ്ചിമ കൊച്ചിയിലേക്കു പോകേണ്ട വാഹനങ്ങൾ മാധവ ഫാർമസി–എംജി റോഡ്–രാജാജി റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെത്തി തുടർന്ന് കടവന്ത്രയിലെത്തി വൈറ്റിലയിലേക്കും പനമ്പിള്ളി നഗർ വഴി പശ്ചിമകൊച്ചിയിലേക്കും പോകാം.

Related News

Related News

Leave a Comment