Thursday, April 3, 2025

മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

Must read

- Advertisement -

മൂന്നാർ (Moonnar) : മൂന്നാറി (Moonnar) ല്‍ വിനോദസഞ്ചാരി (Tourist) കളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറി (Mattuppetty Factory) ക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം (wild animals) ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ ഗ്ലാസുകളും പൊട്ടിച്ചു.

വനവകുപ്പ് സംഘം പ്രദേശത്ത് എത്തി. ആനയെ തുരത്തനുള്ള നടപടികൾ ആരംഭിച്ചുവെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ അറിയിച്ചു. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദ സഞ്ചാരികൾ മൂന്നാറിൽ എത്തുന്നുണ്ട്. ആനയെ തുരത്താൻ വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

See also  ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article