ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞയുടന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോള്‍ പ്ലാസ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു, ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് കൂടേണ്ടതാണെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിരക്കുവര്‍ധന വേണ്ടന്ന് ദേശീയപാത അതോറിറ്റി നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച ലോക്സഭാ തെ രഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയായതോടെയാണ് തിങ്കളാഴ്ചമുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചത്. മൂന്നുശതമാനമാണ് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ തിരികെ ടോള്‍വഴി തിരികെ പോവുകയാണെങ്കില്‍ നിശ്ചിതശതമാനം കുറവുണ്ടാകും.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ കേന്ദ്രത്തില്‍ ഇന്ന് മുതല്‍ നിരക്ക് കൂട്ടി
പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കുള്ള 330 രൂപയായിരുന്ന മാസപ്പാസ് 340 ആയും കൂട്ടിയിട്ടുണ്ട്.ആറ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അനുവദിച്ച സൗജന്യം പിന്‍വലിക്കാത്തതിനാല്‍
നിരക്കുവര്‍ധന പ്രദേശവാസികളെ ബാധിക്കും. 2022 മാര്‍ച്ച് ഒമ്പത് മുത ലാണു പന്നിയ ങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധിപ്പിച്ചു. വീണ്ടും 2023 ഏപ്രിലില്‍ നിരക്ക് കൂട്ടി. പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാ യതോടെ അതു മാത്രമാണ് പിന്‍വലിച്ചത്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാര്‍ ഇപ്പോള്‍ സൗജ ന്യയാത്ര തുടരുന്നുണ്ടെങ്കിലും ഇത് അധികകാലം അനുവദിക്കില്ലെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ വാഹനങ്ങളുടെ സൗജന്യം നിര്‍ത്തുമെന്ന് കാണിച്ച് പരിസരത്തെ സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ടോള്‍നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ആ റുവരിപ്പാതയിലെ കുതിരാന്‍ തുരങ്ക ത്തിലെ ഗതാഗതപ്രശ്നം തുടരുകയാ ണ്. തുരങ്കത്തിലെ യാത്ര സുഗമമല്ലാ തിരിക്കെ ടോള്‍നിരക്ക് കൂട്ടിയതിനെ തിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഈ ടാക്കുന്ന ടോളിന്റെ 60 ശതമാനവും കുതിരാന്‍ തുരങ്കങ്ങളിലെ യാത്രക്കാരെയാണ് ബാധിക്കുക.
ടോള്‍നിരക്ക്
(പഴയത്- പുതിയത്)
- കാര്‍, ജീപ്പ്, വാന്‍ തുടങ്ങി ചെറുവാഹ നങ്ങള്‍ (മാറ്റമില്ല) 110 രൂപ
- മിനിബസ്, ചെറുചരക്ക് വാഹനങ്ങള്‍ 165 രൂപ – 170 രൂപ
- ബസ്, ട്രക്ക് തുടങ്ങി രണ്ട് ആക്‌സില്‍ വാഹനങ്ങള്‍ 340 രൂപ – 350 രൂപ
- മൂന്നുമുതല്‍ ആറ് ആക്സില്‍ വരെ യുള്ളവ 515 രൂപ – 530 രൂപ
- ഏഴും അതില്‍ക്കൂടുതല്‍ ആക്‌സിലു മുള്ള വലിയ വാഹനങ്ങള്‍ക്ക് 665 രൂ പ – 685 രൂപ