ഇന്ന് സർക്കാർ ഓഫീസുകളിൽ ജനങ്ങൾ വലയും… ജീവനക്കാർ പണിമുടക്കുന്നു; സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്ന് സർ‌ക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഓഫിസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. (The strike announced by the government employees in the state today will affect the operations of the offices).

കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കും. അനധികൃത അവധികളും ഡയസ്നോണിൽ ഉൾപ്പെടുത്തും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സർവീസ് സംഘടനകളും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗൺസിലുമാണു സമരം പ്രഖ്യാപിച്ചത്.


ഡയസ്നോണിനെ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ചതു പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ.

സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകും. സെക്രട്ടേറിയറ്റ്, വില്ലേജ്– താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റുകൾ, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിലും ജീവനക്കാർ സമരം ചെയ്യുമെന്നു സംഘടനകൾ പറഞ്ഞു. ജീവനക്കാർ പണിമുടക്കുന്നതോടെ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർ വലയും. ആനുകൂല്യങ്ങൾ കിട്ടാനുണ്ടെങ്കിലും സമരത്തിനില്ലെന്നു സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ പറഞ്ഞു.

See also  വിവാദ പ്രസ്താവനകൾ വേണ്ട, വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചാൽ മാത്രം മതി, സരിന് സിപിഎം നിർദ്ദേശം

Leave a Comment