- Advertisement -
തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന് പുതിയ ചുമതല. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. എന്നാല്‍ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്ന് പ്രതാപന്‍ പ്രതികരിച്ചു. പാര്‍ട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താന്‍. പുതിയ ചുമതലയോടു നീതി പുലര്‍ത്തും. ഒന്നാമത്തെ ചുമതല കെ.മുരളീധരന്റെ വിജയമാണ്. രണ്ടാമത്തെ ചുമതല കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ച. അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രതാപനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമെന്നാണ് സൂചന.