ശ്രീധന്യാ സുരേഷ് IASനെ രജിസ്ട്രേഷൻ IG ആയി LDF സർക്കാർ നിയമിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും, തന്റെ പൂർവികർ ദളിതകർക്കു മണ്ണിൽ കുഴികുത്തിയാണ് കഞ്ഞി നൽകിയിരുന്നത് എന്ന് വളരെ അഭിമാനത്തോടെ പറയാൻ കഴിയുന്ന അനേകം കൃഷ്ണകുമാരന്മാരുള്ള നാട്ടിൽ നിന്ന് പൊരുതി പഠിച്ചു ഐഎഎസ് കരസ്ഥമാക്കിയ ദളിത് പെൺകുട്ടിയാണ് ശ്രീധന്യ IAS.
വർഷങ്ങൾക്ക് മുൻപ് പട്ടികജാതിക്കാരനായ രജിസ്ട്രേഷന് ഐജി രാമകൃഷ്ണൻ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫീസും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഇതിനെതിരെ ശക്തമായ നടപടിയാണ് അന്ന് സ്വീകരിച്ചത്. ചരിത്രം വീണ്ടും തിരുത്തി കുറിച്ച് കൊണ്ട് ദലിത് വിഭാഗത്തിൽപ്പെട്ട ശ്രീധന്യാ സുരേഷിനെ രജിസ്ട്രേഷൻ IGയായി നിയമിച്ചിരിക്കുകയാണ് നമ്മുടെ ജനകീയ സർക്കാർ.