Friday, April 4, 2025

പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയിറങ്ങി

Must read

- Advertisement -

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയിറങ്ങി നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ഫാമിനു സമീപം പുലിയെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പകല്‍ സമയത്ത് ഉള്‍പ്പെടെ പുലിയുടെ സാന്നിദ്ധ്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നിരവധി സ്ഥാപനങ്ങളും, ഹോട്ടലുകളും, തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശവും കൂടിയാണിത്. പുലിയെ കണ്ട പ്രദേശത്തിന് സമീപത്തായാണ് പുലയമ്പാറ എല്‍.പി.സ്‌കൂളും സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് പുലി ഇറങ്ങിയതോടെ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം റോഡരികിലെ കുറ്റിക്കാട്ടിനുള്ളില്‍ കിടന്നുറങ്ങുന്ന പുലിയുടെ ദൃശ്യങ്ങള്‍ ഇരുചക്രവാഹനയാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

See also  നരഭോജി കടുവയ്ക്ക് പിന്നാലെ വയനാട്ടിൽ പുലിയുടെ ആക്രമണം; യുവാവിന് പരുക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article