Saturday, April 5, 2025

വയനാട് കിണറ്റില്‍ കടുവയെ കണ്ടെത്തി

Must read

- Advertisement -

വയനാട് (Vayanad) : വയനാട് മൂന്നാനക്കുഴി (Wayanad Munnanakuzhi) യില്‍ കിണറ്റില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത് .(The tiger was found in the well of Munnanakuzhi Kakkanad Sreenath’s house) ഇന്ന് രാവിലെ കിണറ്റിലെ മോട്ടോര്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്നാനക്കുഴി വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ്.

പ്രദേശത്ത് കടുവയുടെ ശല്യമുണ്ടെന്ന് വീട്ടുടമ ശ്രീനാഥ് ട്വന്റിഫോറിനോട് പ്രതികരിച്ചു. കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം കടുവയെ മാറ്റാനുള്ള നടപടിയിലേക്ക് കടക്കും. കിണറ്റില്‍ കുടുങ്ങിയ കടുവ ഏതാണന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

See also  രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article