- Advertisement -
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യിലെ ഓട്ടിസം സെന്ററിൽ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷം നടന്നു. മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ ആർ സത്യപാലൻ സ്വാഗതവും, എ ഇ ഒ ഡോ എം സി നിഷ സമ്മാനദാവും നിർവഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ആതിര രവീന്ദ്രൻ, നിഷ, സിബി, കൃഷ്‌ണ, വത്സല, ക്ലസ്റ്റർ കോഡിനേറ്റർമാരായ ആൻസി, ജിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.