- Advertisement -
തൃശൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് അപകടത്തില്‍ പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ശക്തന്‍ തമ്പുരാന്‍ പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രതിമ പൂര്‍ണ്ണമായും ഇളകി. .എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്.