Thursday, April 3, 2025

തൃശൂര്‍ കളക്ടര്‍ കൃഷ്ണതേജ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഉദ്യോഗസ്ഥ സംഘത്തിലേക്ക്

Must read

- Advertisement -

തൃശ്ശൂര്‍ : 2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും തൃശൂര്‍ കളക്ടറുമായ കൃഷ്ണ തേജ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഉദ്യോഗസ്ഥസംഘത്തിലേക്ക്. കൃഷ്ണതേജയെ പവന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ചേക്കുമെന്നാണ് സൂചന. ഡെപ്യൂട്ടേഷനിലായിരിക്കും നിയമനം. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയാണ് കൃഷ്ണതേജ. ചന്ദ്രബാബു നായിഡുവിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് കൃഷ്ണതേജയെ എത്തിക്കുന്നത്.

തൃശൂരിലെ ജനപ്രിയ കളക്ടറായ കൃഷ്ണതേജ 15 ദിവസത്തെ അവധിയില്‍ ഇപ്പോള്‍ ആന്ധ്രയിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കാലത്താണ് ജനപ്രിയപദ്ധതികളും ഇടപെടലുകളും വഴി പൊതുശ്രദ്ധ നേടിയത്. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണ്.

കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് തൃശ്ശൂരില്‍ അസിസ്റ്റന്റ് കളക്ടറായിരുന്നു.

See also  എംഎൽഎയുടെ രാമായണ കഥ : സിപിഐ കൈകഴുകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article