Saturday, April 5, 2025

തൃശൂരിലെ എടിഎം കൊള്ള സംഘം പിടിയിൽ ; പ്രതികളും പോലീസുമായി ഗൺ ഫൈറ്റ്, വെടിയേറ്റ് കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു

Must read

- Advertisement -

തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കലിന് സമീപമാണ് ആറംഗ സംഘത്തെ പോലീസ് അതിസാഹസികമായി പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കേരളാ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട് പോലീസിന്റെ ഇടപെടല്‍. കൊള്ളമുതല്‍ കണ്ടൈനര്‍ ലോറിയില്‍ കൊണ്ടു പോകുന്നത് സിനിമാ സ്റ്റൈലിലായിരുന്നു കേരളത്തില്‍ മോഷണം നടത്തിയവരുടെ ഇടപെടല്‍. ഇവരെത്തി വെള്ളകാറിനെ പിന്തുടര്‍ന്നാണ് പോലീസ് നിര്‍ണ്ണായക വിവരങ്ങളിലെത്തിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കവര്‍ച്ചാക്കാരന്‍ കൊല്ലപ്പെട്ടു.

പ്രതികളുടെ കൈയിലും തോക്കുകള്‍ ഉണ്ടായിരുന്നു.വാഹനങ്ങളെ ഇടിച്ചിട്ടാണ് കണ്ടൈനര്‍ മുമ്പോട്ട് പോയത്. നാമക്കല്ലില്‍ എത്തിയപ്പോള്‍ കണ്ടൈനര്‍ ലോറി റോഡിന്റെ സൈഡില്‍ ഇടിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ തുടങ്ങി. വെടിവയ്പ്പില്‍ രണ്ടു കവര്‍ച്ചാക്കാര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് കാലിന് പരിക്കുണ്ട്. ഇതിനൊപ്പം ബാക്കിയുള്ളവരെ പിടികൂടി. ഒരു പോലീസുകാരനും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ബാങ്ക് കവര്‍ച്ച ചെയ്യുന്ന പ്രൊഫണല്‍ സംഘമാണ് കേരളത്തിലെത്തിയത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ടൈനര്‍ ചില ബൈക്കുകളില്‍ തട്ടി. അതിന് ശേഷം നാട്ടുകാര്‍ ഈ വാഹനത്തെ തടഞ്ഞു. പോലീസ് എത്തി. ഇതോടെയാണ് കണ്ടൈനറുമായി സംഘം അതിവേഗം പാഞ്ഞത്. ഇതിന് പിന്നാലെ പോലീസും കൂടി. ഇതാണ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിയത്.

നാമക്കലിലെ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് കവര്‍ച്ചസംഘം യാത്ര ചെയ്തിരുന്നത്. ടിഎമ്മില്‍നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഈ വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ തുക കണ്ടൈനര്‍ ലോറിയിലുണ്ടെന്നാണ് സൂചന. സ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നര്‍. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. പകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നര്‍ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.
പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്.

See also  കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട് ;ജനഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിയ നേതാവെന്ന് മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article