ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്ത‌ത് : സച്ചിദാനന്ദൻ

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്‌തതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ പറഞ്ഞു. സാർവ്വദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച “ഭാഷയും സാഹിത്യവും” എന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിംസയുടെ രൂപം ഓരോ കാലത്തും മാറി മാറി വരുമെന്നും സങ്കുചിതമായ ദേശീയതയും ഒരുതരം ഹിംസ തന്നെയാണെന്നും അതിനാൽ അതിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കലാകാരന്മാർക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷയിലെ നുണകളെ മാറ്റി അതിനെ സംരക്ഷിക്കേണ്ടത് എഴുത്തുകാരുടെ കർത്തവ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ, കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, ഡയറക്ടർ ഫാ (ഡോ) വിൽസൻ തറയിൽ, എ സിന്റൊ കോങ്കോത്ത് എന്നിവർ സംസാരിച്ചു.

Leave a Comment