മാര്‍പാപ്പയ്‌ക്കെതിരെ മോശം പരാമര്‍ശവുമായി വിവാദ യൂട്യൂബര്‍ തൊപ്പി,
തൊപ്പിയുടെ യൂട്യൂബ് ലൈവ് സ്ട്രീമിനിടയില്‍ മാര്‍പാപ്പയ്ക്ക് അനുശോചനം അറയിച്ച് കമന്റുകള്‍ വന്നു. ഇത് കണ്ട തൊപ്പി ആരാണ് ഈ പോപ്പ്, മാര്‍പാപ്പ,, വല്ല ഗായകനാണോ, എന്നിങ്ങനെ ചോദ്യം ചോദിച്ചാണ് അവഹേളിച്ചത്.
നേരത്തെയും വിവാദങ്ങളിലെ സ്ഥിരം നായകനാണ് തൊപ്പി. മലപ്പുറം വളാഞ്ചേരിയില്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങള്‍നടത്തിയതിന് തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പൊലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് തൊപ്പിയെ പൊക്കിയത്. ഫ്‌ലാറ്റിനു പുറത്തെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും വാതില്‍ തുറക്കാന്‍ നിഹാദ് തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാര്‍പാപ്പ വല്ല ഗായകനുമാണോ, മാര്‍പാപ്പയെ അവഹേളിച്ച് യൂട്യൂബര്‍ തൊപ്പി, വ്യാപക വിമര്‍ശനം

- Advertisement -
- Advertisement -