പണം നല്‍കാതെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള പെരുമ്പഴുതൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്; ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും

Written by Taniniram

Updated on:

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സഹകരണബാങ്കില്‍നിന്ന് നിക്ഷേപം തിരികെലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്. മരണത്തില്‍ ബാങ്കിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് തിരികെചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചത്.

ഇതില്‍ മനംനൊന്ത തോമസ് മകളുടെ കല്യാണം മുടങ്ങുമെന്ന ഭീതിയില്‍ ഏപ്രില്‍ 19-നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. അതില്‍ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.നിക്ഷേപം തിരികെ നല്‍കാനാവില്ലെന്ന് ബാങ്ക് അറിയിച്ചത് തോമസിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തോമസിന്റെ പെട്ടെന്നുളള വിയോഗത്തിലുളള ഞെട്ടലിലാണ് കുടുംബം.

കോണ്‍ഗ്രസ് ഭരണസമിതി കീഴിലാണ് പെരുമ്പഴുതൂര്‍ സഹകരണ ബാങ്ക് .ലോണ്‍ എടുത്തവര്‍ അത് തിരികെ അടയ്ക്കാന്‍ വിമുഖത കാണിക്കുന്നതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്നാണ് ബാങ്കിന്റെ വിശദീകരണം. കണ്ടല, കരുവന്നൂര്‍ സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയുണ്ടായ സമയത്ത് ഈ ബാങ്കില്‍ നിന്നും ആളുകള്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. കുറെയൊക്കെ പിടിച്ചുനിര്‍ത്തിയാണ് അന്ന് പ്രതിസന്ധി താത്കാലികമായി പരിഹരിച്ചത്. തോമസ് ഈ പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് സെക്രട്ടറി പറഞ്ഞു.

Related News

Related News

Leave a Comment