നിര്‍ണായകമായ 2024 ലെ ലോക്‌സഭാ സീറ്റില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് തീരുമാനം.
തോമസ് ചാഴിക്കാടന്‍ 2019-ല്‍ ഇപ്പോഴത്തെ മന്ത്രിയായ വി.എന്‍ വാസവനെ തോല്‍പ്പിച്ചാണ് എംപിയായത്. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നു.ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ്-എം അന്ന് ജയിച്ചത്.