തിരുവനന്തപുരം (Thiruvananthapuram) : ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. (This year’s Harivarasanam award goes to lyricist Kaitapram Damodaran Namboothiri.) ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്തമായ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളുടെ രചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി.
2012ലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനാണ് നൽകിയത്. 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കായിരുന്നു.