ഇത്തവണയും പുസ്തകങ്ങൾ നേരത്തെ എത്തും

Written by Web Desk1

Published on:

കൊച്ചി : പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്തു തന്നെ പൂർത്തിയാക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 15 ശതമാനം അച്ചടി പൂർത്തിയായി. മുൻവർഷം ഇതേസമയം മൂന്നുശതമാനമാണ്‌ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. കാക്കനാട് കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിഷിങ്‌ സൊസൈറ്റി (കെബിപിഎസ്) സന്ദർശിച്ച്‌ അച്ചടിയുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട്‌, നാല്‌, ആറ്‌, എട്ട്‌, പത്ത്‌ ക്ലാസുകളിലെ പാഠപുസ്തകപരിഷ്കരണം 2025 ജൂണിൽ യാഥാർഥ്യമാകുമെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാജഹാൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.

See also  'എന്റെ ഭാ​ര്യ വീണ്ടും വിവാഹിതയാവുന്നു', അനു​ഗ്രഹം തേടി ധർമജൻ …

Related News

Related News

Leave a Comment