Sunday, April 6, 2025

ഓടയിൽ കക്കൂസ് മാലിന്യം തള്ളി തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് ,കർശന നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

Must read

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന് പരാതി. പരാതി ലഭിച്ചയുടന്‍ നടപടി തുടങ്ങിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധനയില്‍ അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

അട്ടകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്‌സ്റ്റെയില്‍സിലെ കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായി മേയര്‍ക്ക് വാട്‌സ്ആപ്പിലാണ് പരാതി ലഭിച്ചത്. കര്‍ശനമായ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കക്കൂസ് മാലിന്യമടക്കം പൊതുവിടത്തില്‍ ഒഴുക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മേയര്‍ അറിയിച്ചു.

See also  ഇന്നുമുതൽ ആശാ വര്‍ക്കര്‍മാർ നിരാഹാര സമരത്തിലേക്ക്… കേന്ദ്രത്തിൽ ചർച്ചയ്ക്കായി മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article