തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വരാൻ ഇരിക്കുന്ന ഹയർസെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്ന് റിപ്പോർട്ടുകൾ. (There are reports that the education department has no money to conduct the upcoming higher secondary public examinations due to severe financial crisis in the state.) മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നിർദ്ദേശം നൽകി.
പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതിനാൽ ആണ് ഈ പ്രതിസന്ധിയുണ്ടായത് എന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം. പരീക്ഷകൾ നടത്തുന്നതിനുള്ള പണംനേരത്തെതന്നെ സ്കൂളുകൾക്ക് അനുവദിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞു തുക അധികമുണ്ടെങ്കിൽമടക്കി നൽകിയാൽ മതി. എന്നാൽ ഈതവണ അങ്ങനെയല്ല. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകളും ഇമ്പ്രൂവ്മെന്റ് പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ട്കാലിയായതാണ് കാരണം അത്രേ.
അതുകൊണ്ട് സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കായി നീക്കി വെച്ചിട്ടുള്ള പിഡി അക്കൗണ്ടുകളിൽ നിന്ന്പണമെടുത്ത് പരീക്ഷ നടത്തണം എന്നതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും സർക്കുലറിൽ ഉണ്ട്.