- Advertisement -
ഇടുക്കി (Idukki) : കൊമ്പൊടിഞ്ഞാലിൽ ( Kompodinjal) കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ആദർശ് (27) (Adharsh 27 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ അടിമാലി താലൂക്ക് ആശുപത്രി (Adimali Taluk Hospital) യിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതിൽ വ്യക്തതയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.