Thursday, April 3, 2025

പാചകവാതക സിലിണ്ടർ തുറന്നിട്ട് യുവാവ് തൂങ്ങി മരിച്ചു

Must read

- Advertisement -

മുവാറ്റുപുഴ (Muvatupuzha) : വീട്ടിനുള്ളിൽ പാചകവാതക സിലിണ്ടർ (Cooking gas cylinder) തുറന്നിട്ടതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുവാറ്റുപുഴ കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസനെ (Johnson in Muvatupuzha Kallurkkad Kulangattupara fort) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും പുറത്തിറങ്ങിയ സമയം നോക്കി വാതിലടച്ച് അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നിട്ട ശേഷം ജോൺസൺ തൂങ്ങി മരിക്കുകയായിരുന്നു. കട്ടിലിൽ പൊള്ളലേറ്റ നിലയിലായിരുന്നു ജോൺസൻ്റെ മൃതദേഹം ഉണ്ടായിരുന്നത്.

കല്ലൂർക്കാട് നിന്ന് അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹത്തിൽ കഴുത്തിൽ കുരുക്കുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി.

See also  ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണു മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article