ഡീസലൊഴിച്ച് സ്വയം തീ കൊളുത്തിയ യുവതി മരിച്ചു

Written by Web Desk1

Published on:

പത്തനംതിട്ട: ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ മരിച്ചത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബര്‍ 30ന് രാത്രി 11.30ഓടെയാണ് സംഭവം. ഭര്‍ത്താവ് ടോണിയുമായി വഴക്കിട്ട് പ്രിന്‍സി ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അടൂര്‍ പൊലീസ് സംഭവത്തില്‍ ഭര്‍തൃപീഡനത്തിന് ടോണിക്കെതിരെ കേസെടുത്തിരുന്നു.

See also  മാധ്യമ പ്രവർത്തക ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ…

Related News

Related News

Leave a Comment