Saturday, April 19, 2025

പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി

Must read

- Advertisement -

വയനാട് (Wayanad) : വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. (A tiger that entered the Pulpalli residential area of ​​Wayanad became trapped) തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. ഇന്ന് വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാറിൽ സ്ഥാപിച്ച ഡാഷ് ബോർഡിൽ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. 13 വയസ്സുള്ള കടുവയാണ് കൂട്ടിലായത്.

ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ 5 ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമരക്കുനിയിൽ കടുവയെ കൂട്ടിലാകുന്നതിനായി സജ്‌ജമായിരിക്കുകയായിരുന്നു.

See also  ഹേമാ കമ്മറ്റിയുടെ പൂർണ്ണരൂപം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് സർക്കാർ കൈമാറി; കേസെടുക്കാവുന്ന കാര്യങ്ങൾ പരിശോധിക്കും; ആശങ്കയിൽ സിനിമാലോകം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article