ഗൃഹപ്രവേശത്തിനു മുന്നേ മൂന്നുനില വീട് തകർന്ന് വീണു

Written by Web Desk1

Published on:

ഗൃഹപ്രവേശം നടക്കാനിരിക്കെ പുതുച്ചേരിയിലെ മൂന്ന് നില വീട് തകർന്നു.. ആട്ടുപട്ടിയിലെ അംബേദ്കർ നഗർ കോളനിയിലാണ് സംഭവം. അശാസ്ത്രീയമായി നടത്തിയ അഴുക്കുചാൽ നിർമാണമാണ് വീട് തകരാൻ കാരണമെന്നാണ് ഉടമ ആരോപിച്ചത് . എന്നാൽ, അടിത്തറക്ക് ബലമില്ലാത്തത് കാരണമാണ് വീട് തകർന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

അഴുക്കുചാൽ നിർമാണം പുരോഗമിക്കുന്നതിനിടെ ആർ.സാവിത്രിയുടെ വീടാണ് കനാലിലേക്ക് ചരിഞ്ഞത്. പണി പുരോഗമിക്കുന്നതിനാൽ വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയാണ് വീട് തകരുന്നത് കണ്ട് അവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

See also  വീടിനുള്ളിലെ തീപിടിത്തം; ഗൃഹനാഥൻ ഉൾപ്പെടെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു…

Related News

Related News

Leave a Comment