ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പെട്ട് നടത്തിയെന്ന പരാതിയില്‍ മൊഴി എടുക്കാനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന വിജിലന്‍സില്‍ ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി. തൊടുപുഴ മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ പരാതിയിലാണ് നടപടി. നികുതി വെട്ടിപ്പ് നടത്തി.
2023 സെപ്റ്റംബറിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനൊന്നര സെന്റ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വില്‍പ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. വിവാദങ്ങള്‍ക്കിടയിലും മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.
ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷന്‍ : മാത്യുകുഴല്‍ നാടന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Written by Taniniram
Published on: