Thursday, April 3, 2025

കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു ; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ…

Must read

- Advertisement -

ആലപ്പുഴ (Alappuzha) : ആലപ്പുഴയിൽ പുറക്കാട് കടൽ (Purakkad sea at Alappuzha) 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ ‌മൽസ്യത്തൊഴിലാളികൾ (Fishermen). അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. കടൽ ഉൾവലിഞ്ഞ നിലയിൽ കാണുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ ആശങ്കയിലാണ് തീരവാസികൾ. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നി​ഗമനത്തിലാണ് മത്സ്യത്തൊഴിലാളികൾ. അതേസമയം, ആശങ്കയും ഉയരുന്നുണ്ട്.

See also  സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article