കോഴിക്കോട് (Calicut) : കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തു. (Accident after wall collapses in Kakkodi, Kozhikode. An interstate worker trapped underground was pulled out.) അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു.
ഇന്ന് രാവിലെയാണ് അപകടം. മതിൽ വീടിനുള്ളിലേക്ക് ഇടിഞ്ഞ് വീഴുകയും അകത്ത് കിടന്നുറങ്ങുകയായിരുന്നു അന്യസംസ്ഥാന തൊഴിലാളി അതിൽ കുടുങ്ങുകയും ആയിരുന്നു. അപകടത്തിൽപ്പെട്ട യുവാവ് പശ്ചിമബംഗങ്ങൾ സ്വദേശിയെന്നാണ് നാട്ടുകാർ പറയുന്നത് .
ഇവർ നിർമ്മിച്ചു കൊണ്ടിരുന്ന മതിലല്ല ഇടിഞ്ഞു വീണതെന്നും തൊട്ടടുത്തുള്ള മറ്റൊരു മതിലാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു . യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . വെള്ളിമാടുകുന്നിൽ നിന്നുള്ള ഫയർഫോഴ്സ് അംഗമാണ് രക്ഷാപ്രവർത്തനം നടത്തിയത് .


