പ്രധാനമന്ത്രി നാളെ പാലക്കാട് റോഡ് ഷോ നടത്തും

Written by Taniniram1

Published on:

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി (NARENDRA MODI) നാളെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് വരവ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിനു ശേഷം തമിഴ്‌നാട്ടിലും ആന്ധ്രയിലും സംഘടിപ്പിച്ച പ്രചാരണ പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു പ്രധാനമന്ത്രി. 19ന് രാവിലെയാണ് പ്രധാനമന്ത്രി എത്തിച്ചേരുക. രാവിലെ പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ബിജെപി കേരളത്തിൽ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.

പാലക്കാട് മേഴ്സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന്റെ ഭാഗമായി മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തരയോടെ പ്രധാനമന്ത്രി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീ ദൂരത്തിലാണ് റോഡ് ഷോ പദ്ധതിയിട്ടിരിക്കുന്നത്. മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും. മേഖലയിൽ പ്രത്യേക സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.

See also  23 കാരി ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍; ചികിത്സയിലിരിക്കെ മരണം

Leave a Comment