കാസർഗോഡ് (Kasargodu) : നാലാം ക്ലാസിൽ പഠിക്കുമ്പോൾ (10 വയസ്സ്) തല്ലിയതിന്റെ വിരോധം തീർത്തത് 62-ാം വയസിൽ. (He fought back against being beaten while in fourth grade (age 10) and ended it at the age of 62.) സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. മാലോത്തെ ബാലകൃഷ്ണൻ, മാത്യു എന്നിവർക്കെതിരെയാണു കേസെടുത്തത്.
മാലോത്തെ വി.ജെ. ബാബുവിനെയാണ് (62) ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ വച്ച് ആക്രമിച്ചത്. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ബാബു നാലാംക്ലാസിൽ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണനെ മർദിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.