Monday, May 19, 2025

ദ്രാവകം നൽകി മയക്കി യുവതിയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Must read

- Advertisement -

അങ്കമാലി (Angamali) : അങ്കമാലി തുറവൂർ സ്വദേശി വിമൽ ആന്‍റോ വർഗീസാ (Vimal Anto Varghese, a native of Angamaly Thuravur) ണ്‌ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ യുവതിയെ ദ്രാവകം കൊടുത്ത് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായത്.സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ കാലടി പൊലീസ് സ്റ്റേഷ (Kaladi Police Station) നിലും കേസ് നിലവിലുണ്ടെന്ന് പൊലീസ് (Police )പറഞ്ഞു.

കഴിഞ്ഞ മാസം പത്തൊൻപതാം തീയ്യതിയായിരുന്നു സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന വിമൽ ആന്‍റോ വർഗീസ് (Vimal Anto Varghese) വീട്ടിലെത്തിക്കാമെന്ന് പറ‌ഞ്ഞാണ് യുവതിയെ വഴിയിൽ നിന്ന് കാറിൽ കയറ്റിയത്. പിന്നീട് ഒരു ദ്രാവകം നൽകി. ഇത് കുടിച്ചതോടെ യുവതി മയങ്ങി. പിന്നീട് തുറവൂരിലുള്ള ഇയാളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെയെത്തിച്ച് പീഡിപ്പിച്ചു.

സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. എന്നാൽ യുവതി പരാതി നൽകിയതു പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

See also  ലൈംഗിക ചുവയുള്ള ആംഗ്യം പ്രതിശ്രുത വധുവിനെ കാണിച്ച പ്രതിയെ ചോദ്യം ചെയ്ത പ്രതിശ്രുത വരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article