Sunday, May 18, 2025

ലോറി തട്ടി സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം…

Must read

- Advertisement -

തിരുവല്ല (Thiruvalla) : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി തലയിൽ കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്‍റെ പിൻചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്‍റെ പിൻ ചക്രം കയറിയിറങ്ങി.

സംഭവം അറിഞ്ഞ് തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലയിൽ അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.

See also  മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി, ആശംസകളുമായി മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article