എട്ടുവര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ചൂണ്ടു വിരലില്‍ പതിച്ച മഷി ഇനിയും മായ്ഞ്ഞില്ല, ഇത്തവണയും വോട്ട് ചെയ്യാന്‍ പറ്റില്ലേ എന്ന് 62കാരി…

Written by Web Desk1

Published on:

പാലക്കാട് (Palakkad) : എട്ടുവര്‍ഷം മുമ്പ് ചൂണ്ടു വിരലില്‍ പതിച്ച മഷി ഇതുവരെ മായാത്തതിനാല്‍ നാളത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത് വീട്ടില്‍ ഉഷ.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു 62കാരിയുടെ ചൂണ്ടുവിരലില്‍ മഷി പതിച്ചത്. എന്നാല്‍ പിന്നീടത് മായ്ഞ്ഞിട്ടില്ല. തുടര്‍ന്നു നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉഷയെ എതിര്‍ത്തു.

അന്ന് ഉഷയെ അറിയുന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തര്‍ക്കമില്ലെന്നു അറിയിച്ചതോടെയാണ് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. കൈവിരലിലെ മഷി മായ്ക്കാന്‍ ഉഷ ഒത്തിരി മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവെങ്കിലും ഒന്നിനും ഫലമുണ്ടായില്ല.

വോട്ട് ചെയ്യാന്‍ പോയാല്‍ ഉദ്യോഗസ്ഥര്‍ തര്‍ക്കിക്കുമോ എന്ന് ഭയന്ന് 2019ലെ ലോകസ്ഭാ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉഷ വോട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോള്‍ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു

See also  ‘എനിക്ക് വേണ്ടി ഞാൻ ചെയ്യുന്ന ആദ്യത്തെ വോട്ട്’; തികഞ്ഞ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സുരേഷ് ​ഗോപി

Related News

Related News

Leave a Comment