Thursday, April 3, 2025

മകളെ കൊന്നശേഷം യുവതി ജീവനൊടുക്കിയ സംഭവം; അന്വേഷണം ഭർത്താവിനും കുടുംബത്തിനും എതിരെ ….

Must read

- Advertisement -

കാസർകോട് (Kasaragod) : കാസര്കോട് മൂളിയാറിൽ (In Kasargod Mooliar) നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്മഹത്യ ചെയ്തത്.

.പെൺ‌കുട്ടികൾ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ഭീഷണിപ്പെടുത്തി പീ‍ഡനം; പ്രതി അറസ്റ്റിൽ
ഭർത്താവ് ശരത്തും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്റെ ആരോപണം. മരണത്തിനു തൊട്ടുമുൻപും ഭർതൃമാതാവ് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി രാമചന്ദ്രൻ പറയുന്നു.

കിടപ്പു മുറിയിൽ മകൾ ശ്രീനന്ദനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞരമ്പ് മുറിച്ച് വീടിനു മുൻവശത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. നാലു ദിവസം മുൻപാണ് ഇടുക്കിയിലെ ഭർതൃവീട്ടിൽ നിന്ന് ബിന്ദുവും മകളും മൂളിയാറിലെ വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയതു മുതൽ മകൾ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

രാമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിന്ദുവിന്റെ ഭർത്താവായ ശരത്ത് സ്വിറ്റ്സർലാൻഡിലാണ്. ഫൊറൻസിക് സംഘവും പൊലീസും വീട്ടിലെത്തി പരിശോധന നടത്തി.

See also  സ്കൂളിൽ നിന്നും തിരിച്ചെത്താൻ വൈകിയ മകനെ അച്ഛൻ അടിച്ചു കൊന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article