വാട്ടർ ടാങ്കിൽ കാൽതെറ്റി വീണ് ഗൃഹനാഥന് ദാരുണാന്ത്യം…

Written by Web Desk1

Published on:

തിരുവനന്തപുരം ( Thiruvananthapuram ) : വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് ദാരുണാന്ത്യം. (The head of the house, who went up to the terrace to see if there is water in the water tank, lost his footing and met with a tragic end.) വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മുകളിലുള്ള വാട്ടർ ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് നോക്കാൻ കയറിയതായിരുന്നു. ടെറസിന് പാർശ്വഭിത്തിയില്ലായിരുന്നതിനാൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്.

ഭാര്യ ലതാകുമാരിയും മകൻ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം നടന്നത്. മകൾ രാധു വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയിൽ കണ്ടത്.
ഇതോടെ രാധു ബഹളം വച്ചു. മകളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു.

See also  കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Leave a Comment