Wednesday, April 2, 2025

വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

Must read

- Advertisement -

വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കി പേരുകള്‍ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്ന് കമ്മിഷണര്‍മാരുടെ നിയമനത്തിലാണ് ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.

അധ്യാപക രംഗത്തുനിന്നുള്ള ടി.കെ. രാമകൃഷ്ണന്‍, എം. ശ്രീകുമാര്‍ എന്നിവരും മാധ്യമരംഗത്തുനിന്നുള്ള സോണിച്ചന്‍ പി. ജോസഫുമാണ് ഗവര്‍ണര്‍ക്ക് അയച്ച ലിസ്റ്റിലുളളത്. മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാണ് ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്. ബി.ഹരിനായരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചികൊണ്ടുളള സര്‍ക്കാരിന്റെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.

See also  ഗവര്‍ണറെ തടയാനിറങ്ങിയവര്‍ക്ക് പണികിട്ടും…ജാമ്യമില്ലാക്കേസ്…ഐപിസി 124 ചുമത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article