Thursday, April 3, 2025

‘എനിക്ക് വേണ്ടി ഞാൻ ചെയ്യുന്ന ആദ്യത്തെ വോട്ട്’; തികഞ്ഞ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സുരേഷ് ​ഗോപി

Must read

- Advertisement -

തൃ‌ശൂർ (Thrissur) : തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്​ ​ഗോപി കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ​ഗോകുൽ, ഭാ​ഗ്യ, മാധവ് എന്നിവരും മുക്കാട്ടുക്കര സെന്റ്. ജോർജ് സിഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 115-ലാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരളത്തിന്റെ ഹൃദയവികാരം തിരിച്ചറിഞ്ഞ് തൃശൂർ‌ ലോക്സഭ മണ്ഡലത്തിൽ സമ്മതിദായകരുടെ ഹ‍ൃദയസ്പർശം അവരുടെ വിരൽ‌ തുമ്പിലൂടെ താമരയെ തൊട്ടുണർത്തുർത്തുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കും എന്ന ആത്മവിശ്വാസം മാത്രമാണുള്ളത്.

എനിക്ക് വേണ്ടി ഞാൻ ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്. ഒന്നാമതായി വോട്ട് ചെയ്യണമെന്നായിരുന്നു ആ​ഗ്രഹം എന്നാൽ മുതിർന്ന പൗരന്മാർക്കായി മാറി കൊടുത്തു. പത്താമതായാണ് വോട്ട് രെഖപ്പെടുത്താൻ സാധിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കാണോ എത്തിയതെന്ന വിലയിരുത്തൽ മാത്രമാണ് വിജയിക്കാനുള്ള ഏറ്റവും വലിയ ഘടകമെന്നും അദ്ദേഹം പറഞ്ഞു.

See also  ബിജെപി നേതാവ് സുരേഷ്ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article