തളർന്നു വീണ ആദിവാസി യുവതിയെ റോഡില്ലാത്തതിനാൽ 700 മീറ്റർ സ്ട്രക്ച്ചറിൽ ചുമന്നു

Written by Web Desk1

Published on:

പാലക്കാട് (Palakkad:): അസുഖബാധിതയായ ആദിവാസി യുവതി (Tribal woman) യെ റോഡ് സൗകര്യമില്ലാത്തതിനാൽ സ്ട്രക്ച്ചറിൽ ചുമക്കേണ്ടി വന്നത് 700 മീറ്റർ. ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി (48) (Sholayur Vazhakarapallamte Rangi (48)) യെയാണ് വീടിനടുത്ത് ആംബുലൻസ് എത്താതിനാൽ ചുമക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയൊണ് സംഭവം.

അപസ്മാര ലക്ഷണത്തോടെ യുവതി അവശനിലയിലാതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി(Kottathara Tribal Specialty Hospital) യിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി 108 ആംബുലൻസ് പോയെങ്കിലും യുവതി അവശനിലയിൽ കിടക്കുന്ന വീടിനടുത്തേക്ക് ആംബുലൻസ് പോകുന്നതിന് റോഡ് സൗകര്യമില്ലായിരിന്നു. ആംബുലൻസിൽ നിന്നും സ്ട്രക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നേഴ്സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി (Kottathara Tribal Specialty Hospital) യിൽ പ്രവേശിപ്പിച്ച യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.

See also  പാറശ്ശാലയിൽ അപകടം; ഒരു മരണം

Related News

Related News

Leave a Comment