- Advertisement -
തൃശൂര്‍ (Thrisur) : തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമൻ എന്ന ആന പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയാണ് വിരണ്ടോടിയത്. (The elephant-carrying community, Ootoli Raman, who led the Thrissur Pooram procession, ran away on the way to the Matha M.G. Road.) ഇത് അല്പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
എലിഫൻ്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജൻ കൺട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. തിരക്കിൽ സാരമല്ലാത്ത പരുക്കേറ്റ 42 പേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മന്ത്രി ജില്ലാ ആശുപത്രി സന്ദർശിച്ചു.