Tuesday, April 8, 2025

ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് മറിഞ്ഞ ഡ്രൈവർക്ക് ദാരുണാന്ത്യം

Must read

- Advertisement -

കൊച്ചി (Kochi) : എറണാകുളം കളപ്പാറ (Ernakulam Kalapara) യില്‍ ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ വിജില്‍ നാരായണന്‍ (41) (Vigil Narayanan in Mamalakandam Elamblaseri Parambil) ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്കു പോകുംവഴി പുന്നേക്കാട്–തട്ടേക്കാട് റോഡിൽ കളപ്പാറ ഭാഗത്തു വച്ച് തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. രോഗിയുമായി ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.

See also  കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article